വൈ എസ് എസ് സന്യാസിമാർ നയിക്കുന്ന ധ്യാനങ്ങൾക്കു പുറമെ ഭക്തർ നയിക്കുന്ന ധ്യാനങ്ങളും വൈ എസ് എസ് ഓൺലൈൻ ധ്യാന കേന്ദ്രത്തിന്റെ പ്രതിവാര കലണ്ടറിൽ ഞങ്ങൾ കാഴ്ചവെക്കുന്നു.
പരിപാടി
ഓരോ ധ്യാനവും ഊർജ്ജവല്കരണ വ്യായാമത്തിന്റെ സംഘമായ പരിശീലനത്തോടെ ആരംഭിക്കും. അതിനെ തുടർന്ന് ഒരു പ്രാരംഭ പ്രാർത്ഥന, ആത്മീയ ഡയറിയിൽനിന്ന് വായന, കീർത്തനം, മൗന ധ്യാനത്തിന്റെ ഒരു വേള. അതിനു ശേഷം പരമഹംസ യോഗാനന്ദന്റെ സൗഖ്യപ്പെടുത്തുന്ന പ്രാർത്ഥനയുടെ അഭ്യാസം, ഒരു ഉപസംഹാരം പ്രാർത്ഥന എന്നിവയോടെ ഇത് അവസാനിക്കും. ഈ ധ്യാനങ്ങൾ ഓരോന്നിലും കീർത്തനം ഇംഗ്ലീഷിലും ധ്യാനം നടത്തപ്പെടുന്ന ഭാഷയിലും ഉണ്ടായിരിക്കുമെന്ന് ദയവായി ശ്രദ്ധിക്കുക.
ഇംഗ്ലീഷ്: രാവിലെ 6:40 മുതൽ 8:00 വരെ
ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ എല്ലാ ദിവസങ്ങളും
ഇംഗ്ലീഷ്: വൈകീട്ട് 6:10 മുതൽ 7:30 വരെ
ചൊവ്വാഴ്ചയും ദീർഘ ധ്യാനങ്ങൾ ഉള്ള മറ്റു ദിവസങ്ങളും ഒഴികെ***
ഹിന്ദി: വൈകീട്ട് 5:10 മുതൽ 6:30 വരെ
ചൊവ്വാഴ്ചയും ദീർഘ ധ്യാനങ്ങൾ ഉള്ള മറ്റു ദിവസങ്ങളും ഒഴികെ***
തമിഴ്: വൈകീട്ട് 6:10 മുതൽ 7:30 വരെ
ഓരോ മാസത്തേയും ഒന്നാമത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകൾ
*** ദീർഘ ധ്യാനത്തിന്റെ സമയക്രമത്തിന് താഴെയുള്ള പട്ടിക കാണുക
രണ്ടു മണിക്കൂർ നേരത്തെ ധ്യാനങ്ങൾ:
ആറു മണിക്കൂർ നേരത്തെ ധ്യാനങ്ങൾ:
ഇംഗ്ലീഷ്: ഉച്ച തിരിഞ്ഞ് 2:10 മുതൽ വൈകീട്ട് 8:30 വരെ
ഓരോ മാസത്തേയും മൂന്നാമത്തെ ശനിയാഴ്ച
ദീർഘ ധ്യാനങ്ങളുടെ രൂപം:
ഓരോ ദീർഘധ്യാനവും ഊർജ്ജവല്കരണ വ്യായാമത്തിന്റെ സംഘമായ പരിശീലനത്തോടെ ആരംഭിക്കും. അതിനെ തുടർന്ന് ഒരു പ്രാരംഭ പ്രാർത്ഥന, പ്രചോദനാത്മകമായ വായനകൾ, കീർത്തനം, 30 മുതൽ 50 മിനിറ്റുകൾ മൗന ധ്യാനത്തിന്റെ വേളകൾ. പരമഹംസ യോഗാനന്ദന്റെ സൗഖ്യപ്പെടുത്തുന്ന പ്രാർത്ഥനയുടെ അഭ്യാസം, അതിനു ശേഷം ഒരു ഉപസംഹാരം പ്രാർത്ഥന എന്നിവയോടെ ധ്യാനം അവസാനിക്കും.
സന്യാസിമാർ നയിക്കുന്ന വിശേഷ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്ന ദിവസങ്ങളിൽ ഈ ഓൺലൈൻ ധ്യാനങ്ങൾ നടത്തപ്പെടുന്നതല്ല എന്ന് ദയവായി ശ്രദ്ധിക്കുക.
ഓൺലൈൻ ധ്യാനം നിങ്ങൾക്ക് പരിചിതമല്ലെങ്കിൽ ദയവായി സന്ദർശിക്കുക: “How to participate in online meditation”.
നിങ്ങൾ ഇതും തേടാൻ ഇഷ്ടപ്പെട്ടേക്കാം:


















