ഒരു യോഗിയുടെ ആത്മകഥ ഓഡിയോ പുസ്തകം – സൗജന്യ ഡൗൺലോഡ്

ഗുരുവും യോഗദാ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യ/സെൽഫ് റിയലൈസേഷൻ ഫെലോഷിപ് എന്നിവയുടെ സ്ഥാപകനുമായ പരമഹംസ യോഗാനന്ദൻ രചിച്ച ശ്രേഷ്ഠ ആത്മീയ ഗ്രന്ഥമായ ഒരു യോഗിയുടെ ആത്മകഥയുടെ ഓഡിയോ പുസ്തകം നിങ്ങൾക്ക് സൗജന്യമായി നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ദയവായി നിങ്ങളുടെ ഇ മെയിൽ വിലാസം ഞങ്ങളുമായി പങ്കുവെക്കുക. ഓഡിയോ പുസ്തകം സൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഞങ്ങൾ അയച്ചുു തരുന്നതാണ്.

ഒരു യോഗിയുടെ ആത്മകഥ ഓഡിയോ പുസ്തകം – സൗജന്യ ഡൗൺലോഡ്

(ഒരു യോഗിയുടെ ആത്മകഥ — മലയാളം)

"*" അവശ്യം വേണ്ട വിവരങ്ങളെ സൂചിപ്പിക്കുന്നു

This field is for validation purposes and should be left unchanged.

അല്ലെങ്കിൽ

ഒരു ആത്മീയ നിധിയായി ലോകം ഒട്ടുക്കും വാഴ്ത്തപ്പെടുന്ന, ആയിരക്കണക്കിന് പ്രതികൾ വിൽക്കപ്പെട്ടു കഴിഞ്ഞ, ഈ ശ്രേഷ്ഠ ഗ്രന്ഥം അനേക ലക്ഷം ആളുകളെ ഒരു പുതിയതും അഗാധമായി സഫലവുമായ ഒരു ജീവത രീതിയിലേക്ക് തങ്ങളുടെ സ്വന്തം രൂപാന്തരപ്പെടുത്തുന്ന യാത്രയ്ക്ക് ഇറങ്ങിത്തിരിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പരമഹംസ യോഗാനന്ദന്റെ അസാധാരണമായ ജീവതകഥയുടെ മുഴുവൻ വിവേകവും നർമ്മവും പ്രചോദനവും കഥിതമായ വാക്കിന്റെ സാമീപ്യത്തിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഈ പുസ്തകം ആദ്യമായി കാണുന്നവരും ഈ പുസ്തകം ദീർഘകാലമായി ഒരു വിലപ്പെട്ട കൂട്ടാളിയായി കൊണ്ടുനടക്കുന്നവരും ഒരു വിദഗ്ദ്ധനായ ആഖ്യാതാവിന്റെ സചേതനവും ശ്രദ്ധ പിടിച്ചുപറ്റുന്നതുമായ വായന സ്വാഗതം ചെയ്യും. അദ്ദേഹത്തിന്റെ നാടകീയമായ അവതരണം പരമഹംസ യോഗാനന്ദന്റെ പല വർണ്ണാഭമായ സംഭവ കഥകളുടെയും ആകർഷണശക്തി അനാവരണം ചെയ്യുന്നു. അത് ആളുകൾ, അനുഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് ഗ്രന്ഥകാരന്റെ സമ്പുഷ്ടമായ ചിത്രകംബളത്തിന് തെളിഞ്ഞ ജീവൻ നൽകുന്നു.

ഈ ഓഡിയോ പുസ്തകത്തിന്റെ പതിപ്പ് പൂർണ്ണവും ഡൗൺലോഡിന് ലഭ്യവുമാണ്.

പരമഹംസ യോഗാനന്ദന്റെ ക്രിയാ യോഗ പ്രബോധനങ്ങൾ

ക്രിയാ യോഗത്തിന്റെ പവിത്രമായ ശാസ്ത്രത്തിൽ ധ്യാനത്തിന്റെ ഉന്നതമായ സങ്കേതങ്ങൾ അടങ്ങുന്നു. അവയുടെ വിശ്വസ്തമായ പരിശീലനം ദൈവ സാക്ഷാത്കാരത്തിലേക്കും എല്ലാ തരം ബന്ധനങ്ങളിൽനിന്ന് ആത്മാവിന്റെ മോചനത്തിലേക്കും നയിക്കുന്നു.

ധ്യാനങ്ങൾ അനുഭവിക്കുക

ധ്യാനം നൽകുന്ന ശാന്തിയും ദൈവികതയോട് ആശയവിനിമയവും അനുഭവിക്കന്നത് ആരംഭിക്കാൻ നിങ്ങൾക്ക് ഉടനടി ഉപയോഗിക്കാനായി എങ്ങനെ ധ്യാനിക്കണമെന്നതിന് ചില പ്രാഥമിക നിർദ്ദേശങ്ങൾ കാണുക.

ഒരു യോഗിയുടെ ആത്മകഥ കേൾക്കുക (മലയാളം ഓഡിയോ പുസ്തകം)

പകർപ്പവകാശം © 2015 സെൽഫ്-റിയലൈസേഷൻ ഫെലോഷിപ്

℗ 2024 സെൽഫ്-റിയലൈസേഷൻ ഫെലോഷിപ്. എല്ലാ അവകാശങ്ങളും സംരക്ഷിതം

ഈ MP3 ഉപയോഗിക്കുന്നതിനുള്ള നിബന്ധനകൾ

ഈ പതിപ്പ് നിങ്ങളുടെ വ്യക്തിപരവും വാണിജ്യപരമല്ലാത്തതുമായ ഉപയോഗത്തിന് നിങ്ങളുടെ സ്വന്തം ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ഡൗൺലോഡ് ചെയ്യാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. പ്രസാധകന്റെ മുൻകൂട്ടിയുള്ള രേഖാമൂലമായ അനുമതി ഇല്ലാതെ ഈ ഉള്ളടക്കത്തിന്റെ യാതൊരു ഭാഗവും തിരുത്താനോ പുനരാവിഷ്കരിക്കാനോ വിതരണംചെയ്യാനോ പാടില്ലാത്തതാകുന്നു.

വൈ.എസ്.എസ്. പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും

പരമഹംസ യോഗാനന്ദന്റെയും അദ്ദേഹത്തിന്റെ നേരിട്ടുള്ള ശിഷ്യരുടെയും പുസ്തകങ്ങളെക്കുറിച്ചും മറ്റു പ്രസിദ്ധീകരണങ്ങളെക്കുറിച്ചും കൂടുതൽ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: