
ഒട്ടേറെ വർഷങ്ങൾക്കു ശേഷവും പരമഹംസ യോഗാനന്ദന്റെ ജീവചരിത്രമായ ഒരു യോഗിയുടെ ആത്മകഥ അനേക ലക്ഷക്കണക്കിന് ആളുകൾക്ക് ഭാരതത്തിന്റെ പ്രാചീന യോഗ ധ്യാന പ്രബോധനങ്ങളുടെ ഒരു ആമുഖമായി തുടരുന്നു. ഭാരതത്തിന്റെ സിത്താർ വിദഗ്ദ്ധൻ പരേതനായ രവി ശങ്കർ, ആപ്പിളിന്റെ തലവനായിരുന്ന പരേതനായ സ്റ്റീവ് ജോബ്സ്, ഭാരതത്തിന്റെ ക്രിക്കറ്റ് കളിക്കാരൻ വിരാട് കോഹ്ലി തുടങ്ങി വിവിധ മേഖലകളിലുള്ള പ്രസിദ്ധരായ വ്യക്തികൾ ശിപാർശചെയ്ത ഈ ഗ്രന്ഥം ലോകമൊട്ടുക്കുമുള്ള വായനക്കാരെ പ്രചോദിപ്പിക്കുന്നതു തുടരുന്നു. അമ്പതിലകം ഭാഷകളിൽ പരിഭാഷ ചെയ്യപ്പെട്ട ഈ പുസ്തകം “ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ആത്മീയ പുസ്തകങ്ങളിൽ” ഒന്നായി വിലയിരുത്തപ്പെടുന്നു.
ഇപ്പോൾ ഞങ്ങൾ ഒരു യോഗിയുടെ ആത്മകഥയുടെ സൗജന്യ ഇ പുസ്തകത്തിന്റെ പ്രതി നൽകിവരുന്നു. ദയവായി നിങ്ങളുടെ ഇ മെയിൽ വിലാസവും നിങ്ങൾക്ക് ഏതു ഭാഷയിൽ വേണമെന്നും അറിയിക്കുക. ഞങ്ങൾ നിങ്ങൾക്ക് സൗജന്യ പ്രതി ഇ മെയിൽ വഴി അയക്കുന്നതാണ്.
സൗജന്യ ഇ ബുക്ക് ഡൗൺലോഡ് ചെയ്യുക
(ഈ സൗജന്യം ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ മാത്രമാണ് – കാലാവധി — ജൂൺ 22, 2025 വരെ)
നിങ്ങളുടെ വിവരങ്ങൾ പങ്കു വെക്കുക
ദയവായി ശ്രദ്ധിക്കുക. സൗജന്യ ഇ ബുക്ക് ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ മാത്രമേ ഡൗൺലോഡ് ചെയ്യാൻ കഴിയുകയുള്ളൂ.

സാക്ഷ്യപത്രങ്ങൾ
ഞാൻ ഈ പുസ്തകം വളരെ അധികം ഇഷ്ടപ്പെടുന്നു. തങ്ങളുടെ ചിന്തകളും ആദർശങ്ങളും വെല്ലുവിളിക്കപ്പെടാൻ അനുവദിക്കാൻ ധൈര്യമുള്ള എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. ഈ പുസ്തകത്തെക്കുറിച്ചുള്ള ധാരണയും അതിലെ ജ്ഞാനത്തിന്റെ പ്രയോഗവും നിങ്ങളുടെ മുഴുവൻ കാഴ്ചപ്പാടിനെയും ജീവിതത്തെയും പരിവർത്തനം ചെയ്യും. ദൈവികതയിൽ വിശ്വസിച്ചുകൊണ്ട് സദ്പ്രവൃത്തികൾ ചെയ്തുകൊണ്ട് മുന്നേറുന്നത് തുടരുക. 😇#onelove #begrateful #helponeanother
"ആധുനിക ഹൈന്ദവ മഹാത്മാക്കളുടെ അസാധാരണ ജീവിതങ്ങളുടെയും ശക്തികളുടെയും ഒരു ദൃക്സാക്ഷിയുടെ വിവരണം എന്ന നിലയിൽ ഈ പുസ്തകത്തിന് വർത്തമാന കാലത്തും കാലാതീതവുമായും പ്രാധാന്യമുണ്ട്...അദ്ദേഹത്തിന്റെ അസാധാരണമായ ജീവിത രേഖ തീർച്ചയായും ഭാരതത്തിന്റെ ആത്മീയ നിധിയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടതിൽവെച്ച് ഏറ്റവും കൂടുതൽ വെളിപ്പെടുത്തുന്ന ഒന്നാണ്."
"അങ്ങേയറ്റം ആകർഷകമായ ലളിതവും സ്വയം വെളിപ്പെടുത്തുന്നതുമായ ജീവിത കഥകളിൽ ഒന്ന്...പഠനത്തിന്റെ ഒരു യഥാർത്ഥ നിധിശേഖരം. ഈ താളുകളിൽ ഒരാൾ കണ്ടുമുട്ടുന്ന ഉന്നത വ്യക്തിത്വങ്ങൾ സമ്പന്നമായ ആത്മീയ വിവേകത്താൽ നിറഞ്ഞ സുഹൃത്തുക്കളായി ഓർമ്മയിലേക്ക് തിരിച്ചു വരുന്നു. അവരിൽ ഏറ്റവും മഹാന്മാരായ ഒരാൾ ദൈവ ലഹരിയിൽ മുങ്ങിയ ഗ്രന്ഥകാരൻ തന്നെയാണ്."
"(യോഗാനന്ദന്റെ) പ്രസിദ്ധമായ ഒരു യോഗിയുടെ ആത്മകഥയിൽ യോഗാഭ്യാസത്തിന്റെ ഉയർന്ന തലങ്ങളിൽ എത്തപ്പെടുന്ന 'പ്രാപഞ്ചിക ബോധത്തിന്റെ' ഗംഭീരമായ ഒരു വിവരണവും യോഗത്തിന്റെയും വേദാന്തത്തിന്റെയും കാഴ്ചപ്പാടുകളിൽനിന്ന് മനുഷ്യ പ്രകൃതത്തിന്റെ അനേകം രസകരമായ ഭാവങ്ങളും അദ്ദേഹം നൽകുന്നു."